2008-12-21
കാലങ്ങള്‍ക്കൊടുവില്‍ ഞാന്‍ ഇതാ വീണ്ടും ഇവിടെ ഞാന്‍ എത്തിയിരിക്കുന്നു. കാതങ്ങളുടെ സഞ്ചാരം എന്നെ വല്ലാതെ തളര്‍ത്തിയിക്കുന്നു. ഇനി എനിക്ക് എന്നും ഇവിടെ എത്താനാവും എന്ന് വിശ്വസിക്കുന്നു. പറയാം.... എല്ലാം പറയാം. എന്താണെനിക്ക് സംഭവിച്ചത് എന്ന്.
എന്തുകൊണ്ട് ഇങ്ങനെ എന്ന്........ ഞാന്‍ വരും. വരാതിരിക്കില്ല. കാതങ്ങള്‍ തന്നെ കഴിഞ്ഞാലും എത്ര വിരസമായ, ബുദ്ധിമുട്ടിക്കുന്ന യാത്രകളായാലും ഞാന്‍ വരും. ഈ ചന്തനത്തിരിക്കൂട്ടിന്റെ സൌരഭ്യത്തിലേക്ക്..... വരും..... വരാ‍തിരിക്കില്ല..
2008-10-25

aaaaaaaaaaa

aaaaaaaaa
2008-09-28

മനസ്സ്

ഒരായിരം തവണ ശ്രമിച്ചതാണ്. പക്ഷേ ഉള്ളില്‍ എപ്പോഴും കേള്‍ക്കുന്നത് അതേ വാക്കുകള്‍. “വിട്ടുകൊടുക്കൂട! അങ്ങനേയായിരുന്നില്ലേ നിന്റെ പ്രോമിസ്” ഹോ ! അറിയുമോ ? ഉറങ്ങിയിട്ടില്ല ഞാന്‍ അതിനു ശേഷം. ഒരിക്കലും ഞാന്‍ കരുതിയതല്ല ഇങ്ങനെയാവണം എന്ന്.

മനസ്സ് അങ്ങനെയാണല്ലോ? അറിയാതെ അറിയാതെ.. ഇപ്പോ എനിക്ക് വയ്യ നിന്നെ വിട്ടുകൊടുക്കാന്‍. അതിനു കഴിയാത്ത വിധം ഇഷ്ടപ്പെട്ടുപോയി. അതു പക്ഷേ നിനക്കുമറിയാം. എന്നിട്ടും എന്തിനാണു നീ ?
ഒരിക്കലും കഴിയില്ല എന്നറിഞ്ഞിട്ടും കൈവിട്ടതാണു ഞാന്‍ അപ്പോഴും നിന്റെ സാമീപ്യം ഞാന്‍ കൊതിച്ചു. അത്, അത് എനിക്കനുവദിച്ചതുമായിരുന്നു നീ. ഇന്ന് വീണ്ടും ഇല്ല എന്നു വാക്കുപറഞ്ഞ് തിരിച്ചു വന്ന നീ എന്തേ?
മോളേ എന്ത് സ്വപ്നങ്ങളൊക്കെയാണു കാണുന്നത് എന്ന് നീ അറിയണുണ്ടോ? ഓരോ രാത്രിയും എന്നെ വിളിച്ചുണര്‍ത്തി നീ “എന്താ മോനൂ ണ്ടായത് എന്താ നിനക്ക് പറ്റീത്” എന്നു ചോദിക്കുമ്പോഴും വെറുതെ ഒന്നും ഇല്ല മോളേ എന്ന് നിന്റെ തോളില്‍ തലചേര്‍ത്തു വയ്ക്കുക മാത്രം ചെയ്തു ഞാന്‍. തോളില്‍ ചേര്‍ത്ത് പിടിച്ച് എന്റെ മുടിയിഴകളില്‍ തഴുകികൊണ്ടിരിക്കുമ്പോഴും നിന്റെ മനസ്സ് പ്രക്ഷുബ്ദമായിരുന്നു. ഞാന്‍ നിന്റെ ഹൃദയം തൊട്ടറിയുന്നൂ അത്.
“ഇല്ല മുത്തേ ഇല്ല . ഒരായിരം സൂര്യചന്ദ്രന്മാര്‍ ഒന്നിച്ചുദിച്ചസ്തമിച്ചാലും ഒരായിരം ജന്മം കഴിഞ്ഞാലും. പ്രപഞ്ചം അവസാനിച്ചാലും നിന്നെ എനിക്കു വേണം. ആര്‍ക്കും കൊടുക്കാതെ എന്റെ സ്വകാര്യ അഹങ്കാരമായി നിന്നെ എനിക്കു വേണം”
2008-09-21

അകലം

നിമിഷങ്ങള്‍ക്കു കാതങ്ങളുടെ അകലം. ഓരോ നിമിഷവും പറിച്ചെറിയുന്നത് എന്റെ ദിനങ്ങളാണെന്ന് തിരിച്ചറിയുമ്പോഴും എന്തൊക്കെയാണ് മനസ്സ് കൊതിച്ചുപോകുന്നത്. കാണാന്‍ ഒരുപാടു കൊതി തോന്നിയെന്നത് ശരിതന്നെ. പക്ഷെ കാണാന്‍ കൊതിച്ചപ്പോള്‍ എനിക്ക് അവളുടെ രൂപത്തോടൊപ്പം നഷ്ടമായത് അവളുടെ ശബ്ദം കൂടിയായിരുന്നു. ഓരോ നിമിഷവും അവളെ കേള്‍ക്കാന്‍ കൊതിയായിരുന്നു. കഴിഞ്ഞ പോയ ദിനങ്ങള്‍ മറക്കാന്‍ ശ്രമിക്കുകയാണ്.
അവള്‍ ചോദിച്ചൂ എന്തിനാണ് ഇതെല്ലാം ഇങ്ങനെ എല്ലാവരോടും പറയുന്നത് എന്ന് . എന്തു പറയാന്‍ മനസ്സ് അങ്ങനേയാണല്ലോ. എന്തു ചെയ്യുമ്പോഴും അതിനു യുക്തിയുണ്ടാകും. തനിച്ചാവുന്നതിന്റെ വേദന അറിഞ്ഞിട്ടുണ്ടോ നീ? ഇല്ല, ഒരിക്കലും അറിയാതിരിക്കട്ടെ. ഞാന്‍ പക്ഷേ തനിച്ചൊന്നുമല്ല. എന്റെ ഒപ്പം നീയുണ്ടല്ലോ എന്ന് അച്ചുവിന്റെ തോളിലേക്ക് തലചേര്‍ക്കുമ്പോള്‍.. അവള്‍ എന്നെ തട്ടി വിളിക്കുകയായിരുന്നു. കയ്യിലെ ഗ്ലാസിലെ വെള്ളം ഇപ്പോഴും അവള്‍ എന്റെ മുഖത്തു തളിക്കുന്നുണ്ട്. ചുറ്റുപാടു തിരിച്ചറിയാന്‍ അല്പസമയമെടുത്തു.. എന്നിട്ടും എന്താണു സംഭവിച്ചത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. അച്ചൂ എന്നെ ചേര്‍ത്തുപിടിച്ചിരിക്കുന്നത് എന്തിനെന്നും അവളുടെ കണ്ണുകള്‍ നിരഞ്ഞിരിക്കുന്നത് എന്തിനെന്നും ഓര്‍ക്കുകയായിരുന്നു ഞാന്‍.. അവള്‍ എന്റെ തലമുടിയില്‍ പതുക്കെ തലോടികൊണ്ടിരിക്കുന്നുണ്ട്. നെറ്റിയില്‍ പതുക്കെ ചുംബിക്കുന്നുണ്ട്.. ഇടക്ക് “ഇല്ല കുഞ്ഞൂസേ ഞാന്‍ എങ്ങും പോയിട്ടില്ല ഇവിടെയുണ്ട് നിന്റെ ഒപ്പം തന്നെയുണ്ട് “എന്നൊക്കെ പറയുന്നുണ്ട്... എന്താണു സംഭവിച്ചത്... ? വിറയ്ക്കുന്നുണ്ട് ഞാന്‍ വല്ലാതെ വിയര്‍ക്കുന്നുമുണ്ട്.... അവളിലേക്ക് ചേര്‍ന്നു കിടക്കുകയായിരുന്നു അപ്പോള്‍ ഞാന്‍
2008-09-19

തനിച്ച്

മുനിഞ്ഞുകത്തുന്ന നെയ്‌വിളക്കിനും എരിഞ്ഞു പുകയുന്ന ചന്ദനതിരികള്‍ക്കും അപ്പുറം ഭഗവതിയുടെ വിഗ്രഹത്തിനു തൊട്ടടുത്ത് ഞാന്‍ നിന്നെ വ്യക്തമായും കണ്ടു. പക്ഷെ എനിക്കിപ്പോഴും മനസ്സിലാവാത്തത് നിന്റെ കണ്ണില്‍ ഞാന്‍ തെളിഞ്ഞു കണ്ട തിളക്കത്തിനര്‍ഥമായിരുന്നു. അതെ അത് എന്തായിരുന്നൂ? നീ എന്നെ കാണാണമെന്നു പറയുകയായിരുന്നോ? അതോ നിന്റെ കണ്ണിലെ തിളക്കത്തില്‍ ഒളിക്കുകയായിരുന്നോ? ഇനി എന്ത് എന്നറിയാത്ത ഒരവ്യക്തത എന്നിലേക്ക് ഇരച്ചു കയറിയപ്പോള്‍ ഞാന്‍‍ വല്ലാതെ ഭയന്നുപോയി. ഇതാ ഇന്ന് ഇങ്ങനെ നിന്നെ ഓര്‍ക്കുമ്പോള്‍ നമുക്ക് പരസ്പരം നഷ്ടമാവാതിരിക്കാം... ഒരായിരം ജന്മങ്ങളില്‍ ഒന്നായിരിക്കാന്‍ ഇനി അകലം പോലുമില്ലാത്ത നമ്മുടെ നമ്മുടെ ഓര്‍മ്മകള്‍ക്കകം മിഴിപൂട്ടി........ ഇതാ ഇപ്പോള്‍ ഞാന്‍ തനിച്ചായി. ഇതാണെനിക്കിഷ്ടം. തനിച്ച്, ഇനി എന്നാണ് എന്റെ ഈ തടിച്ച കുട്ടനേ..........
2008-09-09

പരസ്പരം

ഇതാ ഞാന്‍ എന്ന് ഓടി ചെന്ന് അവളുടെ കൈകളില്‍ വീണുകൊടുക്കാനാണപ്പോള്‍ എനിക്കു തോന്നിയത്. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ തന്നെ ഇന്ന് അവളോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒരു പഞ്ഞിതുണ്ടുപോലെ ഉയരങ്ങളിലേക്ക് പറന്നു പറന്നു പോകുന്നപോലെ... അതേ ഇന്നു ഞാന്‍ ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു കാതങ്ങളോളം അകലത്തില്‍ എനിക്കവളെ ഇഷ്ടമാണ്. അവള്‍ ഒന്നിനു പുറകെ ഒന്നായി ഓരോ ചോദ്യങ്ങളിലൂടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവള്‍.. ഇഷ്ടപ്പെട്ടത് ഇഷ്ടപ്പെടാ‍ത്തത്.... അങ്ങനെ അങ്ങനെ.... പക്ഷെ നിരര്‍ത്ഥകമായ (?) ആ ചോദ്യങ്ങളിലൂടെ പലതും ഞങ്ങള്‍ പരസ്പരം അറിഞ്ഞു.. ഇതൊന്നും പക്ഷെ ഞങ്ങള്‍ക്കറിയാത്തതല്ല എന്നിട്ടും ഒരിക്കല്‍ കൂടി അതൊക്കെ ഒന്നറിയുമ്പോള്‍ എന്തു രസം...... വരാം ഇനിയും വരും വരാതിരിക്കില്ല... ഇതാ ഇവിടെ അവള്‍